കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മലയാളദിനാഘോഷവും ഭരണഭാഷാവാരാചരണവും സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഭരണഭാഷാ വാരാചരണം നവംബര്‍ ഏഴിന് സമാപിക്കും. ഓഫീസുകളില്‍ ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാനമായ മലയാളപദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെമിനാറുകള്‍, ചര്‍ച്ചകള്‍, ജീവനക്കാര്‍ക്കായി മത്സരങ്ങള്‍ എന്നിവ ജില്ലാ-താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ. കബീര്‍ അറിയിച്ചു.
നവംബര്‍ ഒന്നിന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനം ചെയ്യും. ഡോ. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: