മുഹമ്മ: കലവൂര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡിയോയില്‍ നിന്ന് ആലപ്പുഴ മണ്ഡലത്തിലെ ഹൈ-ടെക്കായ 18 സ്‌കൂളുകളുമായി ബന്ധിപ്പിച്ചുള്ള ഇന്ററാക്ടീവ് സ്റ്റുഡിയോ വെള്ളിയാഴ്ച ഇന്ന് 2.30ന് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുള്ള ഈ സംവിധാനം ഐടിവി അറ്റ് ആലപ്പുഴ എന്ന പേരിലാണ് അറിയപ്പെടുക. അസംബ്ലി, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ സ്റ്റുഡിയോയില്‍ നിന്ന് നേരിട്ട് തത്സമയം ക്ലാസ് മുറികളിലേയ്‌ക്ക എത്തിക്കാന്‍ കഴിയും. എസ്എംസി ചെയര്‍മാന്‍ വി.വി. മോഹന്‍ദാസ് അദ്ധ്യക്ഷനാകും.
















