കൊല്ലങ്കോട്: മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ലോണ്‍ നല്കി ഇവരില്‍ നിന്നും സോളാര്‍ ലൈറ്റ് മുതല്‍ ഫ്രിഡ്ജ് വരെയുള്ള ഗൃഹോപകരണങ്ങള്‍ നിര്‍ബന്ധിപ്പിച്ച് എടുപ്പിക്കുന്നതായി ആക്ഷേപം.
അഞ്ച് മുതല്‍ പത്ത് അംഗങ്ങള്‍ വരെയുള്ള ഒരു ഗ്രൂപ്പ് അംഗങ്ങള്‍ക്കാണ് മൈക്രോ ഫൈനാന്‍സ് ലോണ്‍ നല്‍കുന്നത്. ആഴ്ച്ച തോറും രണ്ടു മാസം തോറുമുള്ള ലോണ്‍ തിരിച്ചടവാണ്. ഓരോ കളക്ഷന്‍ സെന്ററിലും എത്തുന്ന മൈക്രോ ഫൈനാന്‍സിന്റെ എക്സിക്യൂട്ടീവ് ലോണ്‍ പണം എത്തിക്കാന്‍ വൈകുന്ന അംഗങ്ങളെ മാനസികമായി പീഡിപ്പിക്കുന്നത് പതിവാകുന്നതായി ലോണ്‍ എടുത്ത അംഗങ്ങള്‍ പറയുന്നു.
സാമ്പത്തിക പ്രയാസം മറികടക്കുന്നതിനായി ലോണ്‍ എടുക്കുന്നവര്‍ക്ക് ഇരട്ട പ്രഹരമാണ് മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ ഏല്‍പ്പിക്കുന്നത്. ഇത്തരത്തില്‍ മാനസിക പീഢനം നടത്തിയതിലൂടെ കൊല്ലങ്കോട് ആണ്ടികൊളുമ്പ് മണ്ണാര്കുണ്ടിലെ വീട്ടമ്മ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയും ഉണ്ടായിരുന്നു. ലോണ്‍ നല്കുമ്പോള് ഇവരുടെ പേരില്‍ ഇന്‍ഷൂറന്‍സ് തുക ഇനത്തില്‍ പിടിച്ചിടും.
മരണപ്പെടുന്ന അംഗങ്ങള്‍ക്ക് ഇന്‍ഷ്യുറന്‍സ് തുക കൈമാറാതെ തട്ടിയെടുക്കുന്നതായും പറയുന്നു. മരണപ്പെട്ട അംഗത്തിന്റെ കുടുംബാംഗങ്ങളോട് അടയ്ക്കാനുള്ള ലോണ്‍ തുക ഇന്‍ഷുറന്‍സ് വകയാല്‍ അടയ്ക്കാമെന്ന് പറഞ്ഞ് കാര്യം അവസാനിപ്പിക്കുകയാണ് പതിവ്.
മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നടത്തുന്ന വെട്ടിപ്പും കൊള്ളയടിക്കലും പരിശോധന നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം ലോണ്‍ അംഗങ്ങളെ മാനസ്സികമായി പീഡിപ്പിക്കുകയും അസഭ്യങ്ങള്‍ പറയുന്ന മൈക്രോ ഫൈനാന്‍സ് എക്സ്യുകുട്ടീവ് അംഗങ്ങളെ ജനമൈത്രി പോലീസ് ഇടപെട്ട് വേണ്ട നടപടികള്‍ എടുക്കണമെന്നാണ് പീഡനത്തിനിരയവര് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: