ബത്തേരി:ധാന്യ വിള കൃഷിയുടെ കലവറയായിരുന്ന പോയ കാല വയനാടിന്റെ പുരാവൃത്തങ്ങള്‍ ഓര്‍മ്മപ്പെടുത്തി വയനാട്ടിലും തുലാം പത്ത് പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിച്ചു.
മണ്ണിന്റെ മക്കാളായിരുന്ന വനവാസി വിഭാഗങ്ങളുട്വെ പങ്കാളിത്തവും പ്രാധാന്യവും വിളിച്ചോതുന്ന ആഘോഷമാണിത്.പുരാതനമായ പൂതാടിക്കോട്ടയില് പൂതാടി കുറുമ്മ കുടിയിലെ മൂപ്പനാണ് വ്രതാനുഷ്ഠാനങ്ങളോടെ പുലര്‍കാലെ പൂതാടി പാടത്ത് നിന്ന് നെല്കതിര്കൊയ്ത് എടുത്ത് ക്ഷേത്രത്തില്‍ എത്തിക്കുന്നത്. വളളിയൂര്കാവിലും തിരുനെല്ലിയിലുമെല്ലാം ഇതിനുളള അവകാശം കുറുമര്‍ക്ക് തന്നെയാണ് എന്നാല്‍ പുല്‍പ്പളളിയില്‍ സീതാലവകുശ ക്ഷേത്രത്തിന് സമീപമുളള കരിമം പണിയപാടിയിലെ പിന്മുറക്കാര്ക്കാണ് ഇതിന്റെ ചുമതല. കുറിച്ച്യ സമുദായക്കാരും മറ്റ് ഗോത്ര സമൂഹങ്ങളും പുരാതന വയനാടന്‍ കാര്‍ഷിക സമൂഹത്തിന്റെ പിന്തുടര്ച്ചക്കാരും നെല്‍ കൃഷിയെ നെഞ്ചേറ്റുന്നവരുമെല്ലാം കാര്‍ഷിക സമൃദ്ധിയുടെ ഈ ഓര്‍മ്മ പുതുക്കലില്‍ പങ്കാളികളാകാറുണ്ട്.
പോയകാല വയനാടിന്റെ ജലസുരക്ഷയുടെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് ഈ ആഘോഷം. കാവു കേന്ദ്രീകൃതമായിരുന്ന പുരാതന സമൂഹത്തിന്റെ ഭാഗമായ വിവിധ ക്ഷേത്രങ്ങളിലും ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും കതിരേറ്റും നെല്‍ കതിര് വിതരണവും നടന്നു.തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇന്ന് കതിരെടുപ്പിന് പോകും. നാളെ യാണ് പുത്തരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: