കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാര്‍ത്ഥന 30ന് വിവിധ ചടങ്ങുകളോടെ ഗുരുദേവ ക്ഷേത്ര സന്നിധിയില്‍ നടക്കും. രാവിലെ 8.30ന് ഗുരുപുഷ്പാഞ്ജലി, ഒന്‍പതിന് പതാക ഉയര്‍ത്തല്‍- ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, 9.15 മുതല്‍ ബേബി പാപ്പാളിയുടെ നേതൃത്വത്തില്‍ പാര്‍ത്ഥനയും ഗുരുദേവ കൃതികള്‍ ആലാപനവും, 10.30ന് ഗുരുധര്‍മ്മ പ്രഭാഷണം, 12ന് ഗുരുദേവ പൂജ, തുടര്‍ന്ന് വിശേഷാല്‍ ദിവ്യനാമ സമൂഹാര്‍ച്ചന, ഒന്നിന് ഗുരുപ്രസാദവിതരണം എന്നിവ നടക്കും.
















