അരൂക്കുറ്റി: വടുതല മിര്‍സാദ് റോഡില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ് രംഗത്ത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വ്യാപകമായി മാലിന്യം തള്ളിയവരെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പിടികൂടിയിരുന്നു. ഭക്ഷണ അവശിഷ്ട്ങ്ങളടക്കമുള്ള മാലിന്യങ്ങളാണ് പതിവായി ഇവിടെ ഉപേക്ഷിക്കുന്നത്. റോഡരികില്‍ മാസങ്ങളായി കെട്ടിക്കിടന്ന മാലിന്യങ്ങള്‍ നാട്ടുകാര്‍ ചേര്‍ന്ന് നീക്കം ചെയ്ത ശേഷം പഞ്ചായത്ത് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കര്‍ശന നടപടി സ്വീകരിക്കുമെന്ന അറിയിപ്പ് അവഗണിച്ച് വീണ്ടും മാലിന്യം നിക്ഷേപിച്ചതോടെയാണ് പ്രദേശവാസികള്‍ പരാതിയുമായി ആരോഗ്യ വകുപ്പിനെ സമീപിച്ചത്.
















