കൊച്ചി: സ്വര്‍ണ്ണം വെള്ളി വ്യാപാരികളുടെ സംസ്ഥാന സ്പെഷല്‍ കണ്‍വെന്‍ഷനും ജുവലറി ഷോയും 28, 29 തീച്ചതികളില് നെടുമ്പശേരി സീയാല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. കണ്വെന്ഷന് നടത്തുന്നതിന് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പ്രസിഡന്റ് ജയിംസ്ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാവിലെ 10 ന് ജെം ആന്റ് ജുവലറി എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍ ചെയര്മാന് പ്രവീണ്‍ ശങ്കര്‍ പാണ്ഡ്യ ജുവലറി ഷോ ഉദ്ഘാടനം ചെയ്യും. 150 തോളം നിര്‍മ്മാതാക്കള്‍ ജുവലറി ഷോയില്‍ പങ്കെടുക്കും. വിവേക് കബ്റേ, ഫനീഗീരീഷ്, രൂപേശ് മാവിഞ്ചേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: