കുന്നംകുളം: വൈശേരി പാടത്ത് കൃഷിയിറക്കാന്‍ വിവേകാനന്ദ കോളേജ് വിദ്യാര് ത്ഥികള്. കാലങ്ങളായി തരിശായി കിടക്കുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള മൂന്നരയേക്കര് വരുന്ന വൈശേരി പാടത്താണ് വിവേകാനന്ദ കോളേജിലെ എന്‍.എസ്.എസ്.നേച്ചര്‍ ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിത്തിറക്കുന്നത്.
വെളളിയാഴ്ച്ച രാവിലെ 8 മണിക്ക് നഗരസഭ ചെയര്‍പെഴ്സണ്‍ സീതാരവീന്ദ്രന്‍ വിത്തെറിഞ്ഞ് ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് കിഴൂര്‍ സെന്ററില്‍ നിന്നു വൈശേരി പാടത്തേക്ക് വിദ്യാര്‍ത്ഥികളുടെ വിളംബരജാഥയും ഉണ്ടാകും. കൃഷിയിറക്കാന്‍ തരിശു നിലത്തില്‍ വളര്‍്ന്നു നിന്നിരുന്ന പുല്ലുകള്‍ വെട്ടിമാറ്റി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ യന്ത്രസഹായത്തോടെ ഉഴുതുമറിച്ചു. ജെവരീതിയിലാണ് കൃഷിയിറക്കുന്നതെന്നും, ജ്യോതി നെല്‍വിത്താണ് ഉപയോഗിക്കുന്നതെന്നും പ്രിന്‍സിപ്പാള്‍ ഡോ.കെ. കൃഷ്ണകുമാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: