ചിറ്റൂര്‍: നല്ലേപ്പിള്ളി വാണിയാര്‍ വീഥി സിദ്ധിവിനായക ക്ഷേത്രത്തിലെ ശൂരസംഹാര മഹോത്സവത്തിന്റെ 90ാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി. ഇന്നലെ രാവിലെ അഭിഷേകങ്ങളോടെയാണ് ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. സര്‍വ്വ അലങ്കാര പൂജയ്ക്കു ശേഷം വടക്കന്തറ ആറാട്ടുകാവില് നിന്നും ഗജവീരന്റേയും പാണ്ടിമേളം, ശിങ്കാരിമേളം, അസുര വാദ്യം എന്നിവയുടെ അകമ്പടിയോടെ പാല്‍ക്കാവടി എഴുന്നള്ളത്തും പാല്ക്കാവടിപൂജ, നിവേദ്യപൂജയും നടന്നു. ഉച്ചക്ക് മഹാദീപാരാധനയും നടന്നു. വൈകിട്ട് ദേവാസുര യുദ്ധത്തെ അനുസ്മരിച്ച് ശൂര സംഹാര ഉത്സവം അരങ്ങേറി. താരകാസുരനേയും സഹോദരന്മാരായഭാനു കോപന്‍, പത്മാസുരന്, സിംഹമു ഖാസുരന് എന്നിവരെ സുബ്രഹ്മണ്യസ്വാമി വധിക്കുന്നതോടെ ഉത്സവം സമാപിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. ഇന്ന് രാവിലെ നടക്കുന്ന വിശേഷാല്‍ അഭിഷേകപൂജ,അലങ്കാര പൂജ എന്നിവയ്ക്ക് ശേഷം 10 മണി മുതല്‍ 12 മണി വരെ വീര ബാഹു എഴുന്നള്ളത്തും നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സുബ്രഹ്മണ്യസ്വാമി എഴുന്നള്ളത്തോടെ കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നു വന്നവിവിധ ചടങ്ങുകള്‍ക്കും കലാപരിപാടികള്‍ക്കും സമാപനമാകും. കിഴക്കന്‍ മേഖലയിലെ കൊഴിഞ്ഞാമ്പാറ, എലപ്പുള്ളി, നന്ദിയോട്, ചിറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ശൂര സംഹാര മഹോത്സവം ആഘോഷിച്ചു.
മണ്ണാര്‍ക്കാട്: ദീപവലി ആഘോഷങ്ങളുടെ ഭാഗമായി മണ്ണാര്‍ക്കാട് പത്തുകുടിയില്‍ ശൂരസംഹാരം നടത്തി. മണ്ണാര്‍ക്കാട് ധര്മ്മര്കോവില് പരിസരത്ത് നിന്നും ആരംഭിച്ച ശുരസംഹാരഘോഷയാത്ര ആലിത്തറ അങ്കാളപരമേശ്വരി ക്ഷേത്രത്തിനു സമീപമെത്തി തിരിച്ച് പത്തുകുടി ഗണപതിക്ഷേത്രപരിസരത്ത് സമാപിച്ചു. ദീപാവലി കഴിഞ്ഞ് എട്ടാം നാളാണ് ശൂരസംഹാരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: