ബത്തേരി: ബത്തേരി ടൗണില്‍ നിന്ന് ചുളളിയോട് ഭാഗത്തേക്ക് പോകുന്ന പാതയ്ക്ക് ഗാന്ധി റോഡ് എന്ന് നാമകരണം ചെയ്യാനും ഗാന്ധി ജംഗ്ഷനില്‍ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിയ്ക്കാനും തീരുമാനിച്ചതായി നഗരസഭാ ചെയര്‍മാനും ഭരണ സമിതി അംഗങ്ങളും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് പ്രതിമ സംഭാവന ചെയ്യുന്നത് മുന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ പി.ലക്ഷമണനാണ്.വയനാട്ടില്‍ ആദ്യമായിട്ടാണ് ഒരു പാതയ്ക്ക് ഗാന്ധിജിയുടെ പേര് നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു. ബത്തേരിയുടെ പഴയ ചരിത്രത്തില്‍ ഗണപതിവട്ടം-ഉതകമണ്ഡലം പാത എന്നറിയപ്പെട്ടത് പുതിയപേരില്‍ കാലത്തിന് വഴിമാറുകയാണ്.
പത്രസമ്മേളനത്തില്‍ നഗര സഭാചെയര്‍മാന്‍ സി.കെ.സഹദേവന്, ഉപാദ്ധ്യക്ഷ ജിഷ ഷാജി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ ടി.എല്‍.സാബു, എല്‍സി പൗലോസ്, ഡോ.പി.ലക്ഷമണന്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സെക്രട്ടറി മത്തായി പുളിനാക്കുഴി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: