എടത്വ: വീടിന് മുന്‍പിലെ വഴിയോരത്ത് നട്ടുവളര്‍ത്തിയ ഔഷധ സസ്യങ്ങള്‍ നശിപ്പിച്ച് കൊടിമരം സ്ഥാപിച്ചെന്ന് പരാതി. തലവടി പഞ്ചായത്ത് 15)0 വാര്‍ഡില്‍ വളംപറമ്പില്‍ സോബി ജോസഫാണ് പരാതിപ്പെട്ടത്. ഔഷധ സസ്യങ്ങള്‍ വെട്ടിമാറ്റി സിപിഐയുടെ പതാക സ്ഥാപിച്ചു. കഴിഞ്ഞ ജൂലൈ 22ന് സ്ഥാപിച്ച പതാക മാറ്റണമെന്നാവശ്യപ്പെട്ട് സോബി എടത്വാ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പേലീസ് സി.പി.ഐ നേതാക്കളെ വിളിപ്പിച്ചെങ്കിലും പതാക നീക്കം ചെയ്തില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച കൊടിമരത്തിന് സമീപം നിന്ന ഔഷധ സസ്യങ്ങള്‍ വീണ്ടും നശിപ്പിച്ചിരുന്നു. സോബിയുടെ ഭാര്യയും എടത്വാ സെന്റ് അലോഷ്യസ് എല്‍.പി സ്‌കൂള്‍ അധ്യാപികയുമായ മിനു സോബിയാണ് വീടിന് മുന്‍വശത്തെ പാതയോരത്ത് അപൂര്‍വ്വ ഇനം ഔഷധസസ്യങ്ങള്‍ നട്ട് പിടിപ്പിച്ചത്.
















