ആലപ്പുഴ: ആരോപണ വിധേയരായ എംപി കെ.സി. വേണുഗോപാലിനും മന്ത്രി തോമസ് ചാണ്ടിക്കുമെതിരെ നാളെ ബിജെപി പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തും.
നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും,ധര്‍ണ്ണയും, കോലം കത്തിക്കലും നടത്തും.അരൂരില്‍ ജില്ലാ പ്രസിഡന്റ് കെ.സോമന്‍, ചേര്‍ത്തലയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.വി ഗോപകുമാര്‍, ആലപ്പുഴയില്‍ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, കുട്ടനാട്ടില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡി.പ്രദീപ്, അമ്പലപ്പുഴയില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ പുരുഷോത്തമന്‍,
ഹരിപ്പാട്ട് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, കായംകുളത്ത് ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, മാവേലിക്കരയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഡി.അശ്വനീദേവ് , ചെങ്ങന്നൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. നവംബര്‍ ഏഴിന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.സി വേണുഗോപാലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍ അറിയിച്ചു.
















