കൊച്ചി: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ പ്രമേയമാക്കി നെസര്‍ അഷ്റഫ് സംവിധാനം ചെയ്ത ‘ഇങ്ങനെയും ഒരു അമ്മ’ പ്രദര്‍ശനത്തിനെത്തി. കുടുംബത്തിലുണ്ടായികൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ് ചിത്രം ചര്‍ച്ചചെയ്യുന്നതെന്ന് നടി മായ രാജേഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മകന് സ്വന്തം പേരകുഞ്ഞിനെ പിച്ചിചീന്തുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ കാണേണ്ടിവരുന്ന അമ്മയുടെ ആത്മ സംഘര്‍ഷത്തിന്റെ കഥയാണ് ‘ഇങ്ങനേയും ഒരു അമ്മ’. നിര്‍മ്മാതാവ് ഹസീന നെസര്‍, ഡിസ്നി ജെയിംസ്, കഥാകൃത്ത് ജെയ്നി ടിജു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: