ഗുരുവായൂര്‍:അടുത്ത മാസം 11, 12 തിയ്യതികളിലായി ഗുരുവായൂരില്‍ നടക്കുന്ന സേവാഭാരതി സേവാസംഗമം-2017 ന്റെ ഭാഗമായുള്ള പ്രദര്‍ശിനിയുടെ പന്തലിന് കാല്‍നാട്ടി. ഗുരുവായൂര്‍ നഗരസഭ ലൈബ്രറിയുടെ പുറകുവശത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിലാണ് പ്രദര്‍ശിനി ഒരുക്കുന്നത്.
ക്ഷേത്രം ഓതിക്കന് കുടുംബാംഗമായ മൂന്നൂലം നീലകണ്ഠന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.ആര്.എസ്.എസ്.ജില്ലാ സംഘചാലക് കേണല്‍.വി. വേണുഗോപാല്‍, ഗുരുവായൂര്‍ താലൂക്ക് സംഘചാലക് ടി. കേശവന് മാസ്റ്റര്‍ ,മഹേഷ് ,സജിന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
രാജ്യമെമ്പാടും സേവാഭാരതി നടത്തികൊണ്ടിരിക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗരേഖയും ഫോട്ടോകളുമായിരിക്കും പ്രദര്‍ശിനിയില്‍ ക്രമീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: