Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കവിതേ.. നീ ഇല്ലാതെ ഞാനില്ലല്ലോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 07:17 pm IST
in Lifestyle

‘ചിതലരിച്ചു തുടങ്ങിയ ഇന്നലെകളില്‍

അതിജീവിനത്തിന്റെ സാക്ഷ്യവും

സംവേദനത്തിന്റെ മാര്‍ഗവും

ആയിരുന്നെന്റെ കവിത…..’

യുവ കവയിത്രി പിങ്കി ശ്രീകാന്തിന്റെ ‘എന്റെ കവിത’ എന്ന കവിതയിലെ വരികളാണിത്. മാന്നാര്‍ കോയിക്കമുക്ക് പള്ളിയറക്കാവില്‍ ശ്രീവിലാസം വീട്ടില്‍ ശ്രീകാന്തിന്റെ ഭാര്യ പിങ്കി ശ്രീകാന്ത്, കവിതാരചനയില്‍ പുരസ്‌കാരങ്ങള്‍ നേടി കവിതയുടെ ലോകത്തേക്ക് ചുവടുറപ്പിക്കുന്നു.

താമരക്കുളം വിവിഎച്ച്എസിലെ സംസ്‌കൃത അദ്ധ്യാപികയായ പിങ്കിയുടെ ‘നോവ്’ എന്ന കവിതയ്‌ക്ക് 2016 ലെ പുരോഗമന കലാസാഹിത്യ വേദിയുടെ പുരസ്‌കാരവും 2017ല്‍ ‘യാത്രാമൊഴി’ എന്ന കവിതയ്‌ക്ക് കണ്ണശസ്മാരക പുരസ്‌കാരവും ലഭിച്ചു.

ന്യൂദല്‍ഹിയിലെ നിര്‍ഭയ സംഭവം നോവ് എന്ന കവിതയിലൂടെയും ഒഡീസയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നു കൊണ്ടു പോയ ഭര്‍ത്താവിന്റെ ദുരന്തകഥ യാത്രാമൊഴിയിലൂടെയും അവതരിപ്പിച്ചു.

ഉമ്മറത്തിണ്ണയ്‌ക്കുമപ്പുറം, നോവ്, യാത്രമൊഴി എന്നീ കവിതകള്‍ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തു. ഒരു ചലച്ചിത്ര ഗാനവും എഴുതി. അത് റിക്കാര്‍ഡിംഗിലാണ്. ഈ വര്‍ഷത്തെ നവരാത്രി ദിനത്തില്‍ കടമ്മനിട്ട സ്മൃതി മണ്ഡപത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സാന്നിധ്യത്തില്‍ സ്വന്തം കവിത ആലപിക്കാന്‍ കിട്ടിയ അവസരം വലിയ അംഗീകാരമായി പിങ്കി കരുതുന്നു.

പിങ്കിയുടെ ‘എന്റെ കവിത’ കുമാരനാശാന്‍ സാഹിത്യവേദി പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുത്തു. പിങ്കിയുടെ കവിതാസമാഹരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്് തൃശൂരിലുള്ള ഒരു സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനം രംഗത്തെത്തി.

‘മനുഷ്യമനസ്സിലെ കാല്‍പനിക ഭാവങ്ങള്‍ കവിതയിലൂടെ ആവിഷ്‌കരിക്കുമ്പോഴാണ് കവിത അതിന്റെ പൂര്‍ണതയില്‍ എത്തുന്നത്, ആയുധിക സംഭവങ്ങള്‍ ക്രോഡീകരിക്കുമ്പോള്‍ അത് കവിതകളായി മാറുന്നു’ പിങ്കി പറഞ്ഞു. എഴുതുന്ന കവിതകള്‍ക്ക് സ്വന്തമായി ഈണം നല്‍കി ആലപിക്കുന്നതാണ് പിങ്കിയുടെ ഇഷ്ടം. കവിതകള്‍ ധാരാളം വായിക്കാറുള്ള പിങ്കിക്ക് കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളോടാണ് ഏറെ താല്‍പര്യം.

കുന്നത്തൂര്‍ യുപിഎസ്, കൂട്ടമ്പേരൂര്‍ എസ്‌കെവിഎച്ച്എസ്എസ്, മാന്നാര്‍ നായര്‍ സാമാജം എച്ച്എസ്എസ്, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എംജി യൂണിവേഴ്‌സിറ്റിയുടെ തൃപ്പുണിത്തുറ സെന്ററില്‍ നിന്ന് ബിഎഡ് പൂര്‍ത്തിയാക്കി.

വായനയില്‍ താല്പര്യമുണ്ടായിരുന്ന പിങ്കി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പഠന കാലത്ത് കവിതാരചനയില്‍ ചുവടുറപ്പിച്ചു. ഇതിന് സഹായമായത് സര്‍വകലാശാല ല്രൈബറി പുസ്തകങ്ങളാണ്. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ എഴുതി സൂക്ഷിച്ച് പിന്നീട് കവിതകളാക്കി മാറ്റുകയാണ് പിങ്കിയുടെ ശൈലി.

ഇങ്ങനെ തയ്യാറാക്കിയ കവിതകള്‍ പഠനകാലത്തും അതിനു ശേഷവും പല വേദികളില്‍ പിങ്കി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ‘ഉമ്മറത്തിണ്ണയ്‌ക്കുമപ്പുറം’ മുല്ലപൂവിനെക്കുറിച്ചുള്ള കവിതയാണ്. തുലഞ്ഞത്, പുഴ, ആയുസ് തിന്നുന്ന വേരുകള്‍, മഴമാറുമ്പോള്‍ തുടങ്ങിയവ പിങ്കിയുടെ ശ്രദ്ധേയകവിതകളാണ്. കവിത രചനയ്‌ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കുടുംബാംഗങ്ങള്‍ ഒപ്പമുണ്ട്. മകള്‍: അരുന്ധതി

സമൂഹത്തിലെ ഓരോ ചലനങ്ങളിലും കവിതയെ തിരയുന്ന പിങ്കിയുടെ ‘എന്റെ കവിത’ അവസാനിക്കുന്നത് ഇങ്ങനെ,

ഓരോ ഇറ്റുനോവ് തന്ന് എന്നില്‍ നിന്നും പിറക്കുന്നു…

ഒന്നിലധികം വൈകല്യങ്ങളുമായി

ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ കവിതേ..

ഞാന്‍ തിരയുകയാണ്….

അടുക്കളയിലെ വേവലുകള്‍ക്ക് ഇടയില്‍

കിടപ്പറയിലെ പരിഭവങ്ങള്‍ക്കിടയില്‍…

പുസ്തകങ്ങളിലെ കറുത്ത അക്ഷരങ്ങള്‍ക്കിടയില്‍,

തിരക്കുപിടിച്ച നിരത്തുകളില്‍.. കാരണം

നീ എന്റേതല്ലേ…

നീ ഇല്ലാതെ ഞാനില്ലല്ലോ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.