തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ജി.വി.രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീ.അനില്‍കുമാര്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വഞ്ചിയൂര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ മത്സരത്തില്‍ കേരളാ പോലീസ് ടീം എഫ്.സി. കേരള തൃശൂരുമായി ഏറ്റുമുട്ടി. കേരളാ പോലീസ് ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് വിജയിച്ചു. 6-ാമത്തെ മിനിറ്റില്‍ ജിംഷാദും, 30-ാമത്തെ മിനിട്ടില്‍ ശ്രീരാഗും, 87-ാമത്തെ മിനിട്ടില്‍ കെ.പി.അനീഷും കേരളാ പോലീസിനുവേണ്ടി ഗോളടിച്ചു. ഇന്നത്തെ മത്സരം ട്രാവന്‍കൂര്‍ ടൈറ്റാനിയവും, വിവാ ചൈന്നെയും തമ്മിലാണ
















