കല്‍പ്പറ്റ: ഭാരതീയ വിദ്യാനികേതന്‍ സ്ഥാപകാംഗവും രാഷ്ട്രീയ സ്വയംസേവകസംഘം മുതിര്‍ന്ന പ്രചാരകനുമായ എ.വി.ഭാസ്ക്കര്‍ജിയുടെ അനുസ്മരണം കല്‍പ്പറ്റ എംജിടി ഹാളില്‍ നടന്നു. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സത്സംഗപ്രമുഖ് പ്രൊഫ.നാരായണഭട്ടതിരി ദീപം തെളിയിച്ചു.
13ാം വയസ്സില്‍ തുടങ്ങിയ സംഘപ്രവര്‍ത്തനം മരണംവരെ തുടര്‍ന്ന വ്യക്തിപ്രഭാവനായിരുന്ന ഭാസ്ക്കര്‍ജി. സമ്പന്ന കുടുംബത്തില്‍ ജനിച്ച് എല്ലാം ത്യജിച്ച് സമാജത്തിനായി ആത്മസമര്‍പ്പണം നടത്തിയ മഹാനാണെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ പറഞ്ഞു. ഗുരുജിയുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കാഷായം ധരിക്കാത്ത സന്യാസി ആയിരുന്നു ഭാസ്ക്കര്‍ജി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിദ്യാനികേതന്‍ സ്ഥാപനങ്ങളുടെ വിത്ത് പാകിയതില്‍ പ്രഥമനായിരുന്നു അദ്ദേഹം. 64 വര്‍ഷത്തോളം സംഘപ്രചാരകനായ ഭാസ്ക്കര്‍ജി ജീവിതാവസാനം വരെ സംഘത്തിനായി പ്രവര്‍ത്തിച്ചു.
യോഗത്തില്‍ വി.കെ.ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. ടി.വി.രാഘവന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: