കഞ്ചിക്കോട്: കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന അപ്നാഘര്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍. 85 സെന്റ് സ്ഥലത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ പുതുവര്‍ഷത്തോടെ താമസം തുടങ്ങും.
640 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍ 64 മുറികളും 32 അടുക്കളകളും ഓരോ മുറിയിലും ഇരുനിലയുള്ള അഞ്ച് കട്ടിലുകളുമാണുണ്ടാവുക. ഒരു മുറിയില്‍ 10 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണൊരുക്കുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനൊപ്പം സുഗമമായി ഇരുന്നുകഴിക്കാനാവുന്ന എട്ട് ഡൈനിംഗ് ഹാളും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലെ കോസ്റ്റ് ഫോര്‍ഡ് കമ്പനിക്കാണ് അപ്നാഘറിന്റെ നിര്‍മ്മാണചുമതല. കഴിഞ്ഞ വര്‍ഷമാണ് കഞ്ചിക്കോട്ടെ ഇതര സംസ്ഥാനക്കാര്‍ക്ക് സുരക്ഷിത താമസസൗകര്യത്തിനായി അപ്നാഘര്ന്റെ നിര്‍മ്മാണമാരംഭിച്ചത്.
കഞ്ചിക്കോട്ടെ കമ്പനികളില്‍ ഭൂരിഭാഗവും ഷിഫ്റ്റ് സമ്പ്രദായം വരുന്നതിനാലാണ് ഒരു മുറിയില്‍ 10 പേര് എന്ന നിലയില്‍ താമസം ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്രീകൃത രീതിയിലാണ് അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്യുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള പാചകവിതരണം കഞ്ചിക്കോട്ടെ ഐഒസി ക്കാണെന്നിരിക്കെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. പാചകവാതകത്തിന് അടുക്കളകളില്‍ മീറ്റര്‍ ഘടിപ്പിക്കുന്നതിനാല്‍ തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ വിലയും അവരവര്‍ അതാതു മാസങ്ങളില്‍ നല്‍കണം.
തുടക്കത്തില്‍ ഒരാള്‍ക്ക് മാസം 1000 രൂപ നിരക്കിലാണ് വാടക ഈടാക്കുനുദ്ദേശിക്കുന്നത്. കഞ്ചിക്കോട്ടെ തൊഴില്‍ സ്ഥാപനങ്ങളിലെ ഉടമസ്ഥരില്‍ നിന്നും ലഭിക്കുന്ന തൊഴിലാളികളുടെ ലിസ്റ്റ് തൊഴില്‍ വകുപ്പുദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് അപ്നാഘറില്‍ ബായിമാര്‍ക്ക് റൂം നല്‍കുന്നത്.നിലവില്‍ കഞ്ചിക്കോട്ടെ വ്യവസായ മേഖലയില്‍ മാത്രം 5000 ത്തോളം ഇതരസംസ്ഥാനക്കാരാണ് ജോലി ചെയ്യുന്നത്.വാളയാര്‍,കഞ്ചിക്കോട്,പുതുശ്ശേരി ഭാഗത്തെ വാടക വീടുകളിലാണ്. മിക്കയിടത്തും കുടുസുമുറിയില്‍ താമസിക്കുന്നവരുടെ താമസം പരിതാപകരമാണ്. ഇവരുടെ സുരക്ഷിതത്വവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്തുമാണ് കഞ്ചിക്കോട് ഇതരസംസ്ഥാനക്കാര്‍ക്കായി താമസമൊരുക്കാന്‍ പദ്ധതിയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: