പാലക്കാട്: പ്രചാരക പ്രവര്‍ത്തനത്തിനിടയില്‍ നേരിടേണ്ടിവന്ന എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് സംഘത്തിന്റെ വളര്‍ച്ചക്ക് പ്രധാനപങ്കുവഹിച്ച വ്യക്തിയാണ് ഭാസ്കര്‍ജിയെന്ന് ആര്‍എസ്എസ് ക്ഷേത്രിയ പ്രചാരക് പ്രമുഖ് പി.ആര്.ശശിധരന് പറഞ്ഞു.
പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഹാളില്‍ നടന്ന സ്വര്‍ഗ്ഗീയ ഭാസ്കര്‍ജി അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവിതവും സമ്പാദ്യവും സമാജത്തിനായി അര്‍പ്പിച്ച മഹത് വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രയത്നങ്ങളും ഏവരും മാതൃകയാക്കേണ്ടതാണ്.
സംഘ പ്രവര്‍ത്തനത്തിലെ അതികായന്മാരുടെ നിരയിലാണ് ഭാസ്കര്‍ജി ഉയര്‍ന്നുവന്നത്. വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയില്‍ വലിയ കാഴ്ച്ചപ്പാടുള്ള വ്യക്തിയായിരുന്നു. ഭാരതീയ വിദ്യാനികേതന്റെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് ഏറെയാണെന്നും പി.ആര്.ശശിധരന് പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് ഭാസ്കര്‍ജിയെന്ന് വിദ്യാഭാരതി മുന്‍ ദേശിയാധ്യക്ഷന്‍ ഡോ.പി.കെ.മാധവന് പറഞ്ഞു. ശക്തിയുടെ ഉപാസകനായ കര്‍മ്മയോഗിയായിരുന്നു. ഉജ്ജ്വലമായ പ്രവര്‍ത്തന ശൈലിക്കുടമയായിരുന്നു ഭാസ്ക്കര്ജിയെന്നും ഡോ.മാധവന് പറഞ്ഞു.
ആര്‍എസ്എസ് ജില്ല സഹസംഘചാലക് എം.അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് വിഭാഗ്സഹ കാര്യവാഹ് കെ.വിജയകുമാരന്‍,ആര്‍എസ്എസ് വിഭാഗ്കാര്യകാരി സദസ്യന്‍ പി.സുബ്രഹ്മണ്യന്, ഭാരതീയ വിദ്യാനികേതന്‍ ജില്ലാസമിതി അംഗം വി.കെ.അപ്പുക്കുട്ടി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: