കൊച്ചി: കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും പ്രൈസ് വാട്ടര്‍ ഹൗസ ്കൂപ്പേഴ്സിന്റെയും ആഭിമുഖ്യത്തില്‍ ജിഎസ്ടി പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു. 28ന് രാവിലെ 9.30ന് പാലാരിവട്ടം ഹോട്ടല്‍ റിനൈയ്കൊച്ചിനിലാണ് ക്ലാസ്സ്.
ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം വാണിജ്യ വ്യവസായ മേഖല നേരിടുന്ന ബുദ്ധിമുട്ടുകള്‍ ക്ലാസ്സില്‍ പ്രതിപാദിക്കും. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സില്‍ നിന്നുള്ള നിരവധി ഇന്‍ഡയറക്ട് ടാക്സ് വിദഗ്ദ്ധര്‍ ക്ലാസ്സില്‍ പങ്കെടുക്കും. കൂടാതെ ജിഎസ്ടിയുടെ അടിസ്ഥാന തത്വങ്ങള്‍, ജിഎസ്ടി നേരിട്ട് ബാധിക്കുന്ന മേഖലകള്‍, നിയമനിര്‍മ്മാണ വശങ്ങള്, ജിഎസ്ടി സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ ക്ലാസ്സില്‍ ചര്‍ച്ച ചെയ്യും. പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി ല്ലിെേ@രീരവശിരവമായലൃ.ീൃഴ അല്ലെങ്കില്‍ ലെരൃലമേൃ്യ@രീരവശിരവമായലൃ.ീൃഴ എന്ന ഇമെയില്‍ ഐഡിയിലോ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: