കാട്ടാക്കട: നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലെ അവശേഷിച്ച ഏക ആണ്‍സിംഹവും ചത്തു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് 20 വയസുള്ള വിശാല്‍ ചത്തത്. വാര്‍ധക്യം ബാധിച്ചാണ് സിംഹം ചത്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് വനം വകുപ്പ് അറിയിച്ചു. വനം വകുപ്പിന്റെ വെറ്ററിനറി സര്‍ജന്‍ ഡോ ജയകുമാറിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ജഡം സംസ്‌കരിച്ചു. ഇനി ബിന്ദു, സിന്ധു എന്നീ രണ്ടുപെണ്‍ സിംഹങ്ങള്‍ മാത്രമാണ് പാര്‍ക്കില്‍ അവശേഷിക്കുന്നത്. പത്തൊന്‍പതു വയസു കഴിഞ്ഞ ഇവരും വാര്‍ധക്യത്തിലാണ്.
















