കൊച്ചി: നിരത്തുകളില്‍ അപടകമുണ്ടാക്കുന്നതില് മുമ്പന്‍ ഇരുചക്രവാഹനങ്ങള്‍. അശ്രദ്ധയും സാഹസിക ഡ്രൈവിംഗുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. റോഡപകടങ്ങളില്‍ 80 ശതമാനത്തിലേറെയും ഇരുചക്രവാഹനങ്ങളാണ് ഉണ്ടാക്കുന്നത്.
ജില്ലയില്‍ വര്‍ഷം ശരാശരി 6000ല്‍പ്പരം അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇതില്‍ 5000ല്‍ അധികവും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിംഗും ലൈന്മാറിയുള്ള ഡ്രൈവിംഗുമാണ് പലപ്പോഴും അപകടങ്ങള്‍ വരുത്തിവെക്കുന്നത്. മരിക്കുന്നവരിലേറെയും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരാണ്.
ഇരുചക്രവാഹനങ്ങളില്‍ നിന്ന് തലയടിച്ച് വീണ് വര്‍ഷങ്ങളായി ഓര്‍മ്മ നഷ്ടപ്പെട്ട് കിടക്കുന്നവരും ഏറെ. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ തലയടിച്ച് വീണുള്ള അപകടങ്ങള്‍ക്ക് ഇപ്പോള്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍, മറ്റ് അപകടങ്ങള്‍ ഇപ്പോഴും നിയന്ത്രിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: