കൊച്ചി: മീസില്‍, റുബെല്ല എന്നീ രോഗങ്ങള്‍ തുടച്ചുനീക്കാനായി നടത്തുന്ന പ്രതിരോധ വാക്സിന് കുട്ടികള്‍ക്ക് നല്‍കാതിരിക്കുന്നത് ബാലാവകാശ ലംഘനമാണെന്ന് ആരോഗ്യവകുപ്പ്. വാക്സിനേഷനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിമയ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് കൈമാറണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന് അറിയിച്ചു. ലോകാരോഗ്യസംഘടനയും യൂണിസെഫും അംഗീകരിച്ചതാണ് പ്രതിരോധ വാക്സിനേഷന്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരത്തോടെ നടത്തുന്ന വാക്സിനേഷന് തടഞ്ഞാല്‍ കടുത്ത നിയമ നടപടിയുണ്ടാകും. ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 3 വരെയാണ് വാക്സിനേഷന്. എന്നാല്‍, ചിലയിടങ്ങളില്‍ വ്യാജ പ്രചാരണം മൂലം വേണ്ടത്ര ലക്ഷ്യം കൈവരിക്കാനായിട്ടില്ല. കുത്തിവെപ്പിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്‍ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: