കാട്ടിക്കുളം:അടിസ്ഥാന സൗകര്യങ്ങളില്ലാതെ എക്സൈസ് വകുപ്പ് ശ്വാസം മുട്ടുന്നു.വാഹനം ഇല്ലാതെ എക്സൈസ് റെയിഞ്ച് ഓഫീസ്.കാട്ടിക്കുളം എക്സൈസ് ഉന്നത അധികാരികളുടെയും വകുപ്പിന്റെയും അനാസ്ഥയാണ് മതിയായ ജീവനക്കാരോ വാഹന സൗകര്യങ്ങളോ ഇല്ലാത്തത്.
മാനന്തവാടി താലൂക്ക് എക്സൈസ് റെയിഞ്ചില്‍ സിഐ അടക്കം പതിനാല് ജീവനക്കാരാണ് നെട്ടോട്ടം ഓടുന്നത്. ആകെ ഉള്ളത് ഒരു വാഹനം.എക്സൈസിന്റെ മാനന്തവാടി സര്‍ക്കിളില്‍ വാഹനം ഇതുവരെ അനുവധിച്ചിട്ടില്ല.മറ്റൊരു വാഹനം തകരാറിലായി വര്‍ക്ക്ഷോപ്പിലെത്തിച്ച് പുനസ്ഥാപിക്കാന്‍ അനുവാദം ലഭിച്ചിട്ടില്ല.അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കോടികളുടെ നികുതി വെട്ടിപ്പും കഞ്ചാവ് മയക്കുമരുന്ന് എന്നിവ പിടികൂടാനുള്ളത് വെറും ഏഴ് ജീവനക്കാരാണ.്
അത്യാവശ്യ ഘട്ടത്തില്‍ പരിശോധന ക്കായി മറ്റ് റെയിഞ്ചുകളില്‍ നിന്ന് വാഹനമെത്തിക്കേണ്ട ഗതികേടിലാണ് എക്സൈസ് വകുപ്പ്.ജില്ലയില്‍ രണ്ട് ചെക്ക് പോസ്റ്റുകളാണ് വകുപ്പിനായുള്ളത്.ബാവലിയും മുത്തങ്ങയും.ബാവലിയിലുള്ള ഉദ്യോഗസ്ഥരാണ് തോല്‍പ്പെട്ടിയിലും ഡ്യൂട്ടിയില്‍ വരുന്നത് 30 കിലോ സ്വര്‍ണ്ണം എക്സൈസ് പിടികൂടിയതില്‍ 66 ലക്ഷം രൂപയാണ് സര്‍ക്കാറിന് നികുതിയിനത്തില്‍ ലഭിച്ചത്. എന്നിട്ടും തകരാറിലായ വാഹനം വര്‍ക്ക്ഷോപ്പിലെത്തിക്കാന്‍ പോലും വകുപ്പില്‍ നാഥനില്ലാത്ത അവസ്ഥയാണ.്വര്ഷത്തില് കോടികള്‍ നികുതി വെട്ടിപ്പും മയക്ക് മരുന്ന് കഞ്ചാവ് എന്നിവ കടന്നു പോകുന്ന തോല്പെട്ടി അതിര്‍ത്തിയില്‍ സ്ഥിരം ചെക്ക് പോസ്റ്റ് സ്ഥാപിക്കാന്‍ പോലും വകുപ്പ് ഭരിക്കുന്ന മന്ത്രിക്കോ തലപ്പത്തുള്ള എക്സൈസ് അധികാരികളോ തുനിയാത്തത് ജീവനക്കാര്‍ക്ക് വന്‍ മാനസീക സംഘര്‍ഷമാണ് വരുത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: