പട്ടാമ്പി:പട്ടാമ്പി താലൂക്കില്‍ വിവിധ വില്ലേജുകളില്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് റവന്യൂ വകുപ്പ് ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ബിജെപി മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.
യാതൊരു മുന്നൊരുക്കവുമില്ലാതെ ക്യാമ്പ് സംഘടിപ്പിച്ചത് സാധാരണക്കാരായ ജനങ്ങളെയാണ് ഏറെ ബുദ്ധിമുട്ടിച്ചത്. ക്യാമ്പില്‍ വേണ്ടത്ര ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നില്ല. ക്യാമ്പില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യങ്ങളില്‍ അറിവില്ലായിരുന്നു. ഇതാണ് വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
പ്രചാരണത്തിന്റെ അഭാവം സാധാരണക്കാരില്‍ ഏറെ ആശയകുഴപ്പം സൃഷ്ടിച്ചതായും ബിജെപി മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.
സംസ്ഥാന ഗവണ്മെന്റിന്റെ കഴിവ്കേട് മറച്ച് പിടിക്കാന്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മോദിക്കെതിരായി പ്രചരണായുധമാക്കാന്‍ ചില ഉദ്യോഗസ്ഥരും സിപിഎമ്മും ശ്രമിക്കുന്നതായും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം ഹരിദാസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: