മട്ടാഞ്ചേരി: വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭമൊരുക്കുന്ന പദ്ധതിയുമായി അനുഗ്രഹചാരിറ്റബിള് ട്രസ്റ്റ്. ‘അനുഗ്രഹലക്ഷ്മി’ എന്ന പേരിലാണ് പദ്ധതി ആരംഭിച്ചത്. മട്ടാഞ്ചേരി കുവപ്പാടത്തെ നര്മ്മദാദയാനന്ദ കമ്മത്ത് അപ്പാര്‍ട്ട്മെന്റില്‍ ആദ്യഘട്ടമായി തയ്യല്‍കേന്ദ്രം തുടങ്ങി. ജിഎസ്ബി സമുദായ വിഭവങ്ങള്‍ക്ക് വില്പസംരംഭമൊരുക്കുകയാണ് ലക്ഷ്യം. രേഖാ നളിനാക്ഷ പ്രഭു ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ജി. സന്നകുമാര് പ്രഭു അദ്ധ്യക്ഷത വഹിച്ചു. കൊച്ചി തിരുമല ദേവസ്വം പ്രസിഡന്റ് എസ്.ദേവാനന്ദ കമ്മത്ത്, ദിവാകര്‍ ഷേണായ്, നവീന്‍ ആര്.പൈ, രമേശ് പൈ, ഗോപാലകൃഷ്ണ ഷേണായ്, ഗായത്രി ഭട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: