അമ്പലപ്പുഴ: കെഎസ്ആടിസി ബസ്സുകള്‍ കച്ചേരി മുക്കിലെ ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുന്നത് പതിവായി, അപകടം തുടര്‍ക്കഥ. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ അമ്പലപ്പുഴ കച്ചേരി മുക്കില്‍ നടന്നത്.
ചുവപ്പ് ലൈറ്റ് കണ്ട് നിര്‍ത്തിയിട്ടുന്ന കാറിന്റെ പിന്നില്‍ കെ എസ്ആര്‍ടിസി ബസ്സ് ഇടിക്കുകയും ഈ കാറ് മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് കാര്‍ 50 മീറ്ററോളം മുന്നോട്ട് നീങ്ങി. കാറിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നങ്കിലും യാത്രക്കാര്‍ പരിക്കുകള്‍ ഒന്നും കൂടാതെ അത്ഭുതകരമായി രക്ഷപെട്ടു. ഈ ഭാഗത്ത് സിഗ്‌ന്‌നല്‍ ലംഘിക്കുന്ന വാഹനങ്ങളെ കണ്ടുപിടിക്കാന്‍ ഹോംഗാര്‍ഡ് ഉണ്ട്. എന്നാല്‍ ബസ്‌യാത്രക്കാരുടെ യാത്ര മുടങ്ങുമെന്നതിനാലും കെഎസ്ആര്‍ടിസി ഡ്രൈവറ മാരുടെ മിന്നല്‍ പണിമുടക്കും ഭയന്നും ബസ് പിടിച്ചിടാറില്ല.
കുണ്ടും കുഴികളുമായി കിടക്കുന്ന ഇരു റോഡുകളിലും കാല്‍നട യാത്രികര്‍ക്കുപോലും സുഗമമായി സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അരൂര്‍-അരൂക്കുറ്റി റോഡില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയാത്തിനാല്‍ ഗതാഗതകുരുക്കും അതി രൂക്ഷമായി മാറിയിരിക്കുകയാണ്.
















