പള്ളുരുത്തി: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും തോപ്പുംപടി വാലുമ്മല്‍ ജംങ്ഷനു സമീപം വര്‍ക്ക്ഷോപ്പില്‍ അതിക്രമിച്ച് കയറി കാറ് തല്ലിത്തകര്‍ക്കുകയും വളര്‍ത്തുനായയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത ആറംഗ ക്വട്ടേഷന്‍ സംഘം ആയുധങ്ങളുമായി പിടിയില്‍.
മുണ്ടംവേലി ഇല്ലത്തു പറമ്പില്‍ റെയ്ഗന് ലോയഡ് (25), നസ്രത്ത് ജനത ജംഗ്ഷനു സമീപം ചാലയില്‍ വീട്ടില്‍ ലൂയിസ് പീറ്റര്‍ എന്ന നിംസന് (21), മുണ്ടംവേലി ആര്യ കാട് ക്ഷേത്രത്തിനു സമീപം സേവ്യേര്‍സ് ഹൗസില്‍ പ്രജീഷ് (33), മുണ്ടംവേലി അത്തിപ്പൊഴി പുളിക്കല്‍ വീട്ടില്‍ പ്രവീണ്‍ പോള്‍ (33), ബീച്ച് റോഡ് മഡോണ ക്ലബ്ബിനു സമീപം ലിന്റാ മനോജ് (27) നസ്റത്ത് നൊവേന പള്ളിക്കു സമീപം കെ.ജെ.പ്രിന്‍സ്(24) എന്നിവരെയാണ് പള്ളുരുത്തി സിഐ കെ.ജി അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പ്രതികള്‍ വിവിധയിടങ്ങളില്‍ ഒളിപ്പിച്ചു വെച്ച അഞ്ചു വടിവാളുകളും പോലീസ് കണ്ടെടുത്തു. ദീപാവലി ദിവസം രാത്രി 12.30 ഓടെയാണ് സംഭവം സെക്കന്റ് ഷോ കഴിഞ്ഞ് ബൈക്കില്‍ വന്ന പള്ളുരുത്തി എംഎല്എറോഡിനു സമീപം ഷംനാദ് (22) നെയും സുഹൃത്തിനെയും സംഘം ആക്രമിച്ചു. ഷംനാദിന് വലതുകൈക്ക് ആഴത്തില്‍ മുറിവേറ്റു. സ്കൂട്ടര്‍ ഓടിച്ചിരുന്ന തന്‍വീറിന്റെ തലയ്ക്ക് വടിവാള്‍കൊണ്ട് വെട്ടിയെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ രക്ഷപ്പെട്ടു. സമീപത്തെ വര്‍ക്ക് ഷോപ്പിലേക്ക് കടന്ന പ്രതികള്‍ കാര്‍ അടിച്ചു തകര്‍ത്തു. സമീപത്തെ മതില് ചാടിക്കടന്ന് വളര്‍ത്തുനായ യേയും വെട്ടി പരിക്കേല്‍പ്പിച്ചു.
പടക്കം പൊട്ടിക്കുന്നതിലനെച്ചൊല്ലി യുവാക്കള്‍ സമീപവാസികളുമായി വാക്കുതര്‍ക്കം നടന്നു. ഇതിന് പ്രതികാരമെന്നോണമാണ് അക്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും സംഭവസ്ഥലത്ത് നിന്നും ലഭിച്ച മൊബൈല്‍ഫോണും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. കൊച്ചിയിലെ ഗുണ്ട, ഭായി നസീറിന്റെ സംഘത്തിലെ അംഗങ്ങളാണ് പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പള്ളുരുത്തി എസ്ഐ എ.ജി.ബിബിന്‍, തോപ്പുംപടി എസ്ഐ സി.ബിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: