പനമരം: ആര്എംഎസ്എയും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ നവപ്രഭയുടെ ഉദ്ഘാടനം പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി നിര്‍വഹിച്ചു. 9ാം തരത്തിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഹാരബോധനം നല്കുന്ന പരിപാടിയാണ് നവപ്രഭ. മലയാളം, ഇംഗ്ലീഷ്,ഗണിതം,സയന്‍സ് എന്നീ വിഷയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 60 മണിക്കൂര്‍ ദൈര്‍ഘ്യമുളള മൊഡ്യൂളാണ് വിനിമയം ചെയ്യപ്പെടുന്നത്.പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ വിദ്യാലയങ്ങളിലും നവപ്രഭ കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത് മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതീദേവി, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ ലീന, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എല്‍. ബാബുരാജ്, ഡി.ഇ.ഒ പ്രഭാകരന്.കെ, ഐടി അറ്റ് സ്കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍ വി ജെ തോമസ്, ലിസി, ആര്.എം.എസ്.എ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ പി.ശിവപ്രസാദ്, നൗഫല്‍.കെ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: