മണ്ണാര്‍ക്കാട്:കുന്തിപ്പുഴ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുള്ള അഴുക്കുചാല്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഇതു വഴി സഞ്ചരിക്കുന്നവരും മറ്റ് സ്ഥലങ്ങളിലേക്ക് പോകുവാനായി ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തുന്ന യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ മൂക്കുംപൊത്തി നില്‍ക്കേണ്ട അവസ്ഥയാണിപ്പോള്‍. ദിവസവും നിരവധി ആള്‍ക്കാരാണ് ബസ്സ കാത്തിരിപ്പ് കേന്ദത്തില്‍ എത്തുന്നത്. രാത്രി കാലങ്ങളില്‍ ഇവിടെ അറവ് മാലിന്യങ്ങളും കോഴി വേസ്റ്റുംനിക്ഷേപിക്കുന്നത് പതിവാണ്. ഇവയൊക്കെ കെട്ടിക്കിടന്ന് ചീഞ്ഞളിഞ്ഞ് രൂക്ഷമായ ദുര്‍ഗന്ധമാണ് പരത്തുന്നത്. ഇത് പലതരത്തിലുള്ള രോഗബാധകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഈ അഴുക്കുചാലിലെ മാലിന്യങ്ങള്‍ ഒഴുകി സമീപത്തുള്ള കുന്തിപ്പുഴയിലാണ് ചെന്നെത്തുന്നത്. ഇതിന് തൊട്ട്താഴെയാണ് ജലവിതരണ വകുപ്പിന്റെ ജലസംഭരണി. അഴുക്ക് ചാലിലൂടെ ഒഴുകുന്ന മാലിന ജലം ഏറെക്കുറെ ജലസംഭരണിയില്‍ എത്തിച്ചേരുന്ന അവസ്ഥയാണ്. രാത്രി കാലങ്ങളില്‍ ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ എത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: