നീരേറ്റുപുറ: ദേവസ്വം ബോര്‍ഡുകളിലും എയ്ഡഡ് സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കിയാലേ പട്ടിക വിഭാഗക്കാരുടെ അരക്ഷിതാവസ്ഥയ്ക്കു പരിഹാരമാകൂ എന്നു കേരള മണ്ണാന്‍ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം. ദളിത് ശാന്തി നിയമനം സ്വാഗതാര്‍ഹമാണ് ജാതി സര്‍ട്ടിഫിക്കറ്റുകളുടെ ദുരുപയോഗം തടയാന്‍, അംഗീകൃത സമുദായ സംഘടനകളുടെ സാക്ഷ്യപത്രം തെളിവായി സ്വീകരിച്ചു സര്‍ട്ടിഫിക്കറ്റ് നല്കാന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്റ് പി.എസ്.വിജയന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ.സോമന് അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ സെക്രട്ടറി എ.കെ.രാജപ്പന്, സംസ്ഥാന ട്രഷറര്‍ കെ.വിദ്യാധരന്, വൈസ് പ്രസിഡന്റ് വി.പ്രഭാകരന്, ഭാരവാഹികളായ കെ.ജെ.സുനില്‍കുമാര്‍, എം.ജി.ഗാനമുരളി, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: