പാലക്കാട്: ജനരക്ഷായാത്രയുടെ ഭാഗമായി ബിജെപി നഗരത്തില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ പോലീസ് മാലിന്യങ്ങള്‍ക്കൊപ്പം വലിച്ചെറിഞ്ഞ നിലയില്‍.
ജിഹാദി-ചുവപ്പന്‍ ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്ര ഒമ്പതാംതിയ്യതിയാണ് ജില്ലയില്‍ പര്യടനം നടത്തിയത്. എന്നാല്‍ യാത്ര തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് എഎസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ എആര്‍ ക്യാമ്പില്‍ നിന്നെത്തിയ പോലീസുകാര്‍ നൂറുകണക്കിന് കൊടികള്‍ അഴിച്ചെടുത്ത് ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എന്നാലിവ തിരികെ ഏല്പ്പിക്കുവാനോ മാന്യമായി സൂക്ഷിക്കുവാനോ തയ്യാറായില്ല. ബിജെപിയുടെ കൊടികള്‍ എആര്‍ ക്യാമ്പിലെ മരച്ചുവട്ടിലും മാലിന്യങ്ങള്‍ക്കൊപ്പവും വലിച്ചെറിഞ്ഞിരിക്കുകയാണ്.
എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ നടപടിക്കു പിന്നില്‍ സിപിഎമ്മും സര്‍ക്കാരുമാണെന്ന് ബിജെപി ആരോപിച്ചു.ഇത് പാര്‍ട്ടിയെ അപമാനിക്കുന്നതിനായി മനപൂര്‍വം ചെയ്തതാണെന്നും സര്‍ക്കാറിന്റെ വൈരാഗ്യ ബുദ്ധിയാണ് ഇതിന് പിന്നിലെന്നും ബിജെപി നേതൃത്വം ആരോപിച്ചു.
എന്നാല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ പോലീസ് മേധാവി ഇടപെടുകയും കൊടിതോരണങ്ങള്‍ കൊണ്ടുപോവണമെന്ന് ബിജെപി നേതൃത്വത്തോട് പലതവണ ആവശ്യപ്പെടുകയും ഉണ്ടായി.എന്നാല്‍ മറ്റുപാര്‍ട്ടിക്കാര്‍ സമ്മേളനങ്ങള്‍ക്കായി കൊടിതോരണങ്ങള്‍ കെട്ടുമ്പോഴില്ലാത്ത എഎസ്പിയുടെ നടപടി മനപൂര്‍വ്വമാണെന്നും ബിജെപി ആരോപിച്ചു.
എന്നാല്‍ നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: