മലപ്പുറം: തുലാമാസ വാവുബലി തര്‍പ്പണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. ആയിരങ്ങളാണ് പിതൃപുണ്യം തേടിയത്. തിരുന്നാവായ നാവാമുകുന്ദക്ഷേത്രം, കൊളത്തൂര്‍ ചെമ്മലശ്ശേരി കിളിക്കുന്ന് ആലിക്കല്‍ ഭഗവതി ക്ഷേത്രം, ഊരകം കുന്നത്ത് കരിങ്കാളി ക്ഷേത്രം എന്നിവിടങ്ങളില്‍ അത്ഭുതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. നവാമുകുന്ദ ക്ഷേത്രത്തില്‍ ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. 14 കര്‍മ്മികളുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടിന് പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ഭാരതപ്പുഴയില്‍ ഒഴുക്കുള്ളതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്.
കൊളത്തൂര്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതി ക്ഷേത്രക്കടവില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചുമുതല്‍ പിതൃതര്‍പ്പണവും, തിലഹോമവും നടന്നു. ബലിദ്രവ്യങ്ങള്‍ കടവില്‍ വിതരണം ചെയ്്തു. തലേദിവസം എത്തിയവര്‍ക്ക് സൗജന്യ താമസസൗകര്യവും.ക്ഷേത്രത്തിലെത്തിയ മുഴുവന്‍ ആളുകള്‍ക്കും പ്രഭാതഭക്ഷണവും ദേവസ്വം ഒരുക്കിയിരുന്നു. പിതൃതര്‍പ്പണത്തിന് ഏങ്ങണ്ടിയൂര്‍ അനില്‍ ശാസ്ത്രികളും, തിലഹോമത്തിന് ക്ഷേത്രം മേല്‍ശാന്തി കൃഷ്ണമുരാരിഭട്ട്, പൊതുവായ വാസുദേവന്‍ ഭട്ടതിരിപ്പാട് എന്നിവരും നേതൃത്വം നല്കി.
പൂക്കോട്ടുംപാടം: മലയോര മേഖലയിലെ പ്രധാന പിതൃ തര്‍പ്പണകേന്ദ്രമായ അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ നിരവധി പേര് പിതൃതര്‍പ്പണത്തിനെത്തി. പുലര്‍ച്ചെ അഞ്ചു മണിക്ക് ആരംഭിച്ച ചടങ്ങുകള്‍ രാവിലെ എട്ടുമണിയോടെ സമാപിച്ചു. കുതിരപ്പുഴ കടവില്‍ സംഘാടകര്‍ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. തര്‍പ്പണ ചടങ്ങുകള്‍ക്ക് മംഗലംപറ്റ രാധാകൃഷ്ണന് നമ്പീശന്, അരയൂര് ശിവകുമാര്‍ നമ്പീശന് എന്നിവരും, വിശേഷ പൂജകള്‍ക്ക് മേല്‍ശാന്തി വി.എം.വിജയകുമാര്‍ എമ്പ്രാന്തിരിയും കാര്‍മ്മികത്വം വഹിച്ചു. ഭാരവാഹികളായ കെ.ടി.ശ്രീനിവാസന്, സുരേഷ് കൈപ്രം, വി.രവീന്ദ്രന്, കെ.രാജന്, വി.രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: