വടക്കാഞ്ചേരി: ഓട്ടുപാറ ബസ്സ് സ്റ്റാന്റിന്റെ ശോച്യാവസ്ഥ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
പരാതി പ്രവാഹമായപ്പോള്‍ ബൈപാസ്സ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശമനമായെങ്കിലും, തൊട്ടു കിടക്കുന്ന ബസ്സ് സ്റ്റാന്റിന്റെ ജീര്‍ണ്ണാവസ്ഥ പരിഹരിച്ചിട്ടില്ല .
സ്റ്റാന്റില്‍ വലുതും, ചെറുതുമായ കുഴികളില്‍ മഴവെളളം കെട്ടികിടക്കുന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാകുകയാണ്. നിരവധി യാത്രക്കാര്‍ നിത്യേന വന്നു പോകുന്ന സ്റ്റാന്റില്‍ പ്രാഥമികാവശ്യങ്ങള്‍ക്കു യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ യാത്രക്കാരും, വാഹന ജീവനക്കാരും നട്ടം തിരിയുകയാണ്. കരാറുകാരും, അധികൃതരും തമ്മിലുളള സൗന്ദര്യ പിണക്കമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: