പാലക്കാട്:കെ.പി.കേശവമേനോന് സ്മാരക ട്രസ്റ്റിന്റെ കെ.പി.കേശവമേനോന് സ്മാരക പുരസ്കാരം പ്രശസ്ത കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്. കാല്‍ലക്ഷം രൂപയും ശില്പവുമാണ് പുരസ്കാരം.മലയാള സാഹിത്യത്തിന് മുണ്ടൂര്‍ സേതുമാധവന് നല്കിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.നവംബര്‍ ഒന്‍പതിന് തരൂര്‍ കെ.പി.കേശവമേനോന് സ്മാരക ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ.ബാലന് പുരസ്കാരം നല്‍കും.കഥയുടെ പാലക്കാടന്‍ കാറ്റ് എന്ന വിഷയത്തെ ആസ്പദമാക്കി മുണ്ടൂര്‍ സേതുമാധവന്റെ കഥാലോകത്തെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന് സംസാരിക്കും. എം.പി.വീരേന്ദ്രകുമാര്‍ എംപി കെ.പി.കേശവമേനോന് അനുസ്മരണ പ്രഭാഷണം നടത്തും.ഡോ.പി.മുരളി,ഡോ.സി.പി.ചിത്രഭാനു,വി.കെ.ഭാമ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.പത്രസമ്മേളനത്തില്‍ ജൂറി ചെയര്മാന് ഡോ.പി.മുരളി,ജൂറി അംഗം വി.കെ.ഭാമ,ട്രസ്റ്റ് ചെയര്മാന് ടി.കെ.ദമോദരന്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: