പാലക്കാട്:ദേശീയ നഗര ഉപജീവനമിഷനും (എന്യുഎല് എം) പാലക്കാട് നഗരസഭയും ചേര്‍ന്ന് നഗരങ്ങളിലെ സ്വയം തൊഴില്‍ സംരംഭകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു.
മുനിസിപ്പാലിറ്റി ടൗണ്‍ ഹാളില്‍ നടന്ന ശില്പശാല നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ടി.ബേബി, പി.സ്മിതേഷ്, ജയന്തി രാമനാഥന്, എം.സുനില്‍, ദിവ്യ, കൗണ്‍സിലര്‍മാരായ ഹബീബ, പ്രസാദ്, കുടുംബശ്രീ ഡിസ്ട്രിക്റ്റ് മിഷന് മാനേജര്‍ പി.സെയ്തലവി, കുടുംബശ്രീ അസി. മാനേജര്‍ ആരിഫ ബീഗം, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പോള്‍ പി ആലിസ്, എന്‍യുഎല്‍എം സിറ്റി മിഷന് മാനേജര്‍ ഷിജു ജോണ്സണ്, ലീഡ് ബാങ്ക് മാനേജര്‍ പി.ജെ.സാം, എസ്ബിഐ ട്രെയിനര്‍ ശ്രീനാഥ്, ജില്ല ഇന്റസ്ട്രീസ് ഓഫീസര്‍ മുരളീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
18 വയസ്സ് പൂര്ത്തീകരിച്ചകുടുംബശ്രീ പ്രവര്‍ത്തകരോ കുടുംബാംഗങ്ങളോ ആയ 50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തിഗത സംരംഭങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവരെയും ഗ്രൂപ്പ് സംരംഭകര്‍ക്ക് 10 ലക്ഷം രൂപവരെയുമാണ് ദേശീയ നഗര ഉപജീവന മിഷന് മുഖേന ബാങ്കുകള്‍ വായ്പ നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: