പട്ടാമ്പി:കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരം പടഹാര മഹോത്സവം നവംബര്‍ 13ന് ആഘോഷിക്കും.
പൂരം പടഹാരത്തിന്റെ ഭാഗമായി നവംബര്‍ 12ന് ക്ഷേത്രം തന്ത്രിമാരായ അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് ഈക്കാട്ട് മന നാരായണന് നമ്പൂതിരിപ്പാട്, ശ്രീധരം ചുമരത് മന ശ്രീധരന് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നവകം, പഞ്ചഗവ്യം ആടല്, വിശേഷാല്‍ പൂജകള്‍ നടക്കും.
പൂരം പടഹാരം ദിവസം ഈ പ്രവശ്യത്തെ കൊടിക്കുന്ന് ദേവീപുരസ്കാരം ക്ഷേത്രം ട്രസ്റ്റി കോഴിക്കോട് സാമൂതിരി രാജ പ്രശസ്ത കവിയും, ഗാനരചയിതാവുമായ എസ്സ്.രമേശന് നായര്‍ക്ക് 10001 രൂപയും, പ്രശസ്തിപത്രവും, ഫലകവും പുരസ്കാരമായി നല്‍കും.
അന്ന് ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുന്നേരം ദീപാരാധനക്ക് ശേഷം യാഗാചാര്യന്മാരായ അക്കിതിരിപ്പാട് സോമയാജിപ്പാട്, തുടങ്ങിയ ബ്രാഹ്മണ ശ്രേഷ്ഠര്‍ക്ക് പ്രതിഷ്ഠ കര്‍ത്താവായ മേഴത്തൂര്‍ അഗ്നിഹോത്രിയുടെ തലമുറയിലെ ഇപ്പോഴത്തെ കാരണവര്‍ നടത്തുന്ന വെച്ചു നമസ്ക്കാരം.
അതിനു ശേഷം പ്രശാന്ത് വര്‍മ്മ കോഴിക്കോട് അവതരിപ്പിക്കുന്ന മാനസജപ ലഹരി എന്ന ഭക്തിഗാന ഭജനയും ഉണ്ടായിരിക്കുമെന്ന് പട്ടാമ്പിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ മലബാര്‍ ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസര്‍ പി.പ്രകാശന്, സേവസമിതി പ്രസിഡന്റ് അച്ചുതന് കുട്ടി, സെക്രട്ടറി ജയരാജ്, ദേവസ്വം ജീവനക്കാരായ ശശികുമാര്‍ ,ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: