കല്‍പ്പറ്റ: വനവാസികളെ പറഞ്ഞു വഞ്ചിച്ച് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ കാടിന്റെ മക്കളെ എല്ലാത്തരത്തിലും അവഗണിക്കുന്നു. കുടിവെള്ളമില്ലാതെ നരകിക്കുന്ന നിരവധി ആദിവാസി കോളനികളാണ് ജില്ലയിലുള്ളത്. പൊഴുതന ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പിണങ്ങോട് ഊരംകുന്ന് കോളനിയിലെ ആദിവാസികള്‍ കുടിവെള്ളത്തിനായി പോകേണ്ടിവരുന്നത് എത്രയോ ദൂരം.
കുന്നിറങ്ങി വെള്ളത്തിന് പോകുന്ന ആദിവാസികള്‍ വെള്ളവുമായി കുന്നുകയറുമ്പോള്‍ തളര്‍ന്നിരിക്കുന്ന കാഴ്ച ഇവിടെ നിത്യസംഭവമാണ്.
കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വേനലിലെ അവസ്ഥയല്ല ഇത്. മറിച്ച് ചിങ്ങത്തിന് ശേഷം കന്നിയില്‍ പെയ്ത കനത്തമഴ കഴിഞ്ഞുള്ള കാഴ്ചയാണിത്. അമ്പതോളം ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ കോളനിയില്‍ ആദിവാസി കുട്ടികളില്‍ പലരെയും മിക്ക ദിവസങ്ങളിലും മാതാപിതാക്കള്‍ സ്കൂളില്‍ വിടാറില്ല. അതിന്റെ പ്രധാനകാരണവും ഈ കുടിവെള്ളക്ഷാമമാണ്. വെള്ളത്തിനായി കുന്നിറങ്ങിപ്പോയി മടുത്ത മാതാപിതാക്കള്‍ കുഞ്ഞുകുടങ്ങളുമായി യു പി സ്കൂളില്‍ പഠിക്കു കുട്ടികളെ വരെ വെള്ളത്തിന് വിടുന്ന കാഴ്ച ആരുടെയും കണ്ണ് നനയിക്കും.
പഞ്ചായത്ത് ഭരിക്കുന്ന സി പി എം ഭരണസമിതി പരിസരപ്രദേശങ്ങളിലെല്ലാം നിരന്തരമായി സന്ദര്‍ശനം നടത്താറുണ്ടെങ്കിലും തൊട്ടടുത്തുള്ള ഊരംകുന്ന് കോളനിയിലേക്ക് തിരിഞ്ഞുനോക്കാറില്ല. ആദിവാസി വീട്ടമ്മമാര്‍ പരാതി പറയാന്‍ പോകാത്തത് കൊണ്ടാവണം എങ്ങനെയെങ്കിലും അവര്‍ ജീവിച്ചോട്ടെ എന്ന മൃദുസമീപനമാണ് ഭരണകര്‍ത്താക്കള്‍ക്ക്. 2004 മെയ് 27ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള വിതരണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കിയിരുന്നു.
പിന്നീട് വൈദ്യുതി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുതിനാവശ്യമായ സൗകര്യങ്ങളും സജ്ജമാക്കി. എന്നാല്‍ ഈ വെള്ളം ഉപയോഗിക്കാനാവാത്ത വിധം മലിനമായിരുന്നു. പരാതിയുയര്തിന്റെ അടിസ്ഥാനത്തില്‍ വെള്ളം പരിശോധനക്കായി അയച്ചിരുന്നു. പരിശോധനാഫലത്തില്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പരിഹാരം കാണാനോ മറ്റൊരു കിണര്‍ കുഴിച്ച് കോളനിവാസികള്‍ക്ക് വെള്ളമെത്തിക്കാനോ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല.
ഇതുകൊണ്ടൊക്കെ തന്നെഅഞ്ഞൂറും അറുനൂറും മീറ്ററോളം ദൂരത്തില്‍ കുന്നിറങ്ങി കുടിവെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് കോളനിവാസികള്‍. കല്‍പ്പറ്റ ‘ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച കുടിവെള്ള ടാങ്കിന് തൊട്ടടുത്തായി മാസങ്ങള്‍ക്ക് മുമ്പ് വില്ലേജ് അധികൃതര്‍ കുടിവെള്ള ടാങ്ക് സ്ഥാപിച്ചിരുന്നെങ്കിലും അതും ഉപയോഗശൂന്യമായി കിടക്കുകയാണ്. വിദ്യാര്‍ത്ഥികളടക്കം ബദ്ധപ്പെട്ട് കൊണ്ടുവരുന്ന കുടിവെള്ളത്തെ ആശ്രയിച്ചുകഴിയുകയാണ് ഊരംകുന്നിലെ വയോധികരടക്കമുള്ള ആദിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: