പാലക്കാട്:ഭാരതീയകിസാന്സംഘ് കര്‍മ്മ ഗോശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജൈവ കര്‍ഷക സമ്മേളനം മൃഗസംരക്ഷണ വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എന്‍.ശുദ്ധോധനന്‍ ഉദ്ഘാടനം ചെയ്തു.
ഗോവിജ്ഞാന്‍ അനുസന്ധാന്‍ ആര്.കൃഷ്ണകുമാര്‍, സീഡ്ഫാം അസി. ഡയറക്ടര്‍ പി.ജി.കൃഷ്ണകുമാര്‍, കര്മ്മഗോശാല ഡയറക്ടര്‍ എസ്.സദാനന്ദന്, എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
ഭാരതീയ കിസാന്‍ സംഘ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ ഗണേശ്, അഗ്രികള്‍ച്ചര്‍ റിട്ട.അഡീഷണന്‍ ഡയറക്ടര്‍ എം.എസ്.മേനോന്, കിസാന്‍ സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഇ.നാരായണന് കുട്ടി, സംസ്ഥാന പൊതു കാര്യദര്‍ശ്ശി കെ.വി.സഹദേവന്, പീപിള്‍സ് കോ-ഓപ്പറേറ്റീവ് മൂവ്മെന്റ് ഫോര്‍ ഓര്‍ഗാനിക് ഡയറക്ടര്‍ കെ.നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: