ഒറ്റപ്പാലം:താലൂക്ക് ആശുപത്രിയില്‍ വീണ്ടും വിജയകരമായി കാല്‍മുട്ട് മാറ്റിവെക്കല്‍ നടത്തി. കാല്‍മുട്ടിന് വയ്യാത്ത വീട്ടമ്മയെ ജീവിതത്തിലേയ്ക്ക് തിരിച്ച് നടത്തിയാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ശസ്ത്രക്രിയ കഴിഞ്ഞ തെങ്കര കോല്‍പ്പാടം പള്ളത്ത് വീട്ടില്‍ ഇന്ദിരാദേവി അമ്മ(69) പുതുജീവിതത്തിലേയ്ക്ക് പിച്ചവെക്കുകയാണ്.വാര്‍ധക്യത്തിന്റെ അവശതകള്‍ക്കൊപ്പം കാലിലെ എല്ല് തേയ്മാനം ഇവരെ കിടപ്പിലാക്കി. ഇന്ദിര ദേവി ചികിത്സക്കായി പല ആശുപത്രികള്‍ കയറിയിറങ്ങി.പരിശോധിച്ച ഡോക്ടര്‍മാര്‍ കാല്‍മുട്ട് മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്കി. ഇതിന് എകദേശം മൂന്നര ലക്ഷത്തോളം രൂപ ചിലവ വരും.
പിന്നീടാണ് ഇവര്‍ ഒറ്റപ്പാലം ആശുപത്രിയില്‍ കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതറിഞ്ഞു എത്തിയത്.
പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞ ബുധനാഴ്ച്ച കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഡോക്ടര്‍മാരായ എം.രാജേഷ്, കെ.ഹാരിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
അമേരിക്കന്‍ നിര്‍മ്മിത ലോഹകൃത്രിമ കാല്‍മുട്ടാണ് കൂട്ടിച്ചേര്‍ത്തത്.ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ചെയ്യുന്ന ശസ്ത്രക്രിയയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചുരുങ്ങിയ ചെലവില്‍ ചെയ്തത്.രണ്ടു മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.ഇന്ദിരാദേവി സുഖം പ്രാപിച്ച് വരുന്നു.ഏറെ താമസിയാതെ തന്നെ ഇന്ദിരയ്ക്ക് പരസഹായമില്ലാതെ നടക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് രണ്ടാം വട്ടമാണ് ആശുപത്രിയില്‍ കാല് മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: