പാലക്കാട്:നെല്ലിയാമ്പതി കേശവന്പാറയ്ക്കടുത്ത് റോഡരികില്‍ പാര്‍ക്കിങ് നടത്തി പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനെതിരെ പ്രതിക്ഷേധം വ്യാപകമായി. ഇതിനെതിരെ ഗതാഗത, തദ്ദേശസ്വയംഭരണ മന്ത്രിമാര്‍ക്ക് വിനോദസഞ്ചാരികള്‍ പരാതി നല്കി.
ആദ്യമായാണ് ഗ്രാമപഞ്ചായത്തും വാഹന പാര്‍ക്കിങ്ങിന് ഫീസ് പിരിക്കാന്‍ കരാര്‍ നല്‍കിയിട്ടുള്ളത്. പഞ്ചായത്ത്രാജ് നിയമ പ്രകാരമാണ് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ കരാര്‍ നല്‍കിയിട്ടുള്ളതെന്ന് പഞ്ചായത്തധികൃതര്‍ പറയുന്നു. എന്നാല്‍ റോഡരികത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന വാഹങ്ങളില്‍ നിന്നും ഫീസ് പിരിക്കാന്‍ പാടില്ല.
പ്രത്യേക പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മിച്ചതിന് ശേഷമേ പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ പാടുള്ളുവെന്ന നിയമം പാലിക്കാതെ കേശവന്പറ കാണാന്‍ വരുന്ന സഞ്ചാരികളുടെ വാഹങ്ങളില്‍ നിന്നും കൊള്ളയടിക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നതെന്ന് ഇവിടെയെത്തുന്ന സഞ്ചാരികള്‍ ആരോപിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും, കാര്‍, ആട്ടോറിക്ഷ എന്നിവക്ക് 20 രൂപയും, ടെമ്പോവാന്‍, ബസ് എന്നിവക്ക് 100 രൂപ നിരക്കിലുമാണ് പാര്‍ക്കിങ് ഫീസ്.
റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്കിനും ഇടവരുത്തുന്നു. അവധി ദിവസങ്ങളില്‍ നൂറോളം വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ടു മാസത്തോളമായി പാര്‍ക്കിങ് ഫീസ് പിരിവു തുടങ്ങിയിട്ട്.
ഒരു വര്‍ഷം 53000 രൂപയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. റോഡ് ഓരത്തെ പാര്‍ക്കിങ്ങിന് ഫീസ് പിരിക്കണമെങ്കില്‍ ജില്ലാ കളക്ടര്‍ ചെയര്മാന് ആയിട്ടുള്ള ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുമതി വാങ്ങിച്ചിരിക്കണം. ഇതൊന്നും വാങ്ങിക്കാതെയാണ് പഞ്ചായത്തു പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ കരാര്നല്കിയിട്ടുള്ളതെന്നാണ് നാട്ടുകാര്‍ പരാതി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: