വൈത്തിരി: വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യസ്വാമീ ദേവസ്ഥാനത്ത് 25 ന് (തുലാം 9) രാവിലെ 10 മുതല്‍ ശൂരസംഹാര മഹോത്സവം നടക്കും. ഇതിന് മുന്നോടിയായി ദുരിതങ്ങളും കഷ്ടനഷ്ടങ്ങളും ഇല്ലാതാക്കി സമ്പല്‍സമൃദ്ധിയും സന്താനസൗഭാഗ്യവും വന്ന് ഐശ്വര്യം ഉണ്ടാവുന്നതിനായി 19 മുതല്‍ 6 ദിവസത്തെ സ്കന്ദ ഷഷ്ഠി വ്രതം ഭക്തര്‍ ആചരിക്കും. 25-ാം തിയ്യതി രാവിലെ വൈദ്യഗിരിശനെ എഴുന്നള്ളിച്ച് മണ്ഡപ്പത്തില് ഇരുത്തി വിശേഷാല്‍ പൂജകള്‍ ചെയ്യും. രാവിലെ 6 മണി മുതല്‍ വിശേഷാല്‍ ഗണപതിഹോമത്തോടെ പൂജകള്‍ തുടങ്ങും. 10.30 ന് ഉച്ച പൂജയ്ക്ക് ശേഷം 10.45 ന് ആജ്ഞ ചോദിക്കല്‍ ചടങ്ങ് നടക്കും. 11 മണിക്ക് പുഷ്പന് സ്വാമികളുടെ നേതൃത്വത്തില്‍ ശൂര സംഹാരത്തിന് പുറപ്പെടും. വൈദ്യഗിരിയുടെ താഴ്വാരത്തുനിന്നും തുടങ്ങുന്ന യജ്ഞം ശൂരസംഹാര ചടങ്ങിനുശേഷം ക്ഷേത്രത്തിലെത്തി 12 മണിക്ക് വിശേഷാല്‍ കലശപൂജ തുടങ്ങും. ഒരു മണിക്ക് സ്കന്ദ ഷഷ്ഠി പ്രസാദ ഊട്ടോടെ ചടങ്ങുകള്‍ അവസാനിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: