തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 2017-18 അധ്യയനവര്‍ഷത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സില്‍ സീറ്റൊഴിവുണ്ട്.
കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ എസ്റ്റി വിഭാഗം ആണ്‍കുട്ടികളുടെ രണ്ട് ഒഴിവുകളും കോഴിക്കോട് ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ എസ്‌സി വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഓരോ ഒഴിവുകളും ഉള്‍പ്പെടെ നാല് ഒഴിവുകളുണ്ട്. ഇവ നികത്താന്‍ 21 ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടോ പ്രോക്‌സി മുഖാന്തരമോ ഹാജരാകണം. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാത്തവരെ അഡ്മിഷന് പരിഗണിക്കില്ല.
















