പാലക്കാട്:ഏഷ്യാ പസിഫിക് രാജ്യങ്ങളിലേക്കുള്ള തപാല്‍ വകുപ്പിന്റെ ഐടിപിഎസ് (ഇന്റര്‍നാഷണല്‍ ട്രാക്ഡ് പാക്കറ്റ് സര്‍വീസ്) സംവിധാനം പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു.
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങ് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ആദ്യ പാക്കറ്റ് ഈ സംവിധാനത്തിലൂടെ സിംഗപ്പൂരിലേക്ക് അയച്ചു. കത്തുകള്‍ക്ക് പുറമെ മറ്റു വസ്തുക്കളും ഏഷ്യാ പസിഫിക് രാജ്യങ്ങളിലേക്ക് അയക്കുവാനുള്ളതാണ് ഈ സംവിധാനം. ഇ കോമേഴ്സ് ആവശ്യങ്ങള്‍ക്കു
ഏറ്റവും അനുയോജ്യമായ ഒരു സേവനം കൂടിയാണിത്. രണ്ട് കിലോഗ്രാം വരെയുള്ള വസ്തുക്കള്‍ ആണ് ഈ സംവിധാനത്തിലൂടെ ഏഷ്യാ പസിഫിക് രാജ്യങ്ങളിലേക്ക് അയക്കുവാന്‍ സാധിക്കുന്നത്. അയച്ച പാക്കറ്റുകളുടെ തത്സമയ വിവരങ്ങല്‍
മനസ്സിലാക്കുന്നതിനുള്ള ട്രാക്ക് ആന്‍ഡ് ട്രൈസ് സംവിധാനവും ഈ സെര്വീസിനുണ്ട്. താരതമ്യേന കുറഞ്ഞ ചെലവില്‍ പാക്കറ്റുകള്‍ അയയ്ക്കാമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കരാര്‍ ഉടമ്പടിയില്‍ ഏര്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പിക്ക് അപ്പ് ഫെസിലിറ്റി ലഭ്യമാണ്. ഈ സംവിധാനം എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. കെ.അനില്‍ അധ്യക്ഷത വഹിച്ചു.
എം.കെ.ഇന്ദിര, കെ.മനോജ്, കെ.മീനാക്ഷിക്കുട്ടി, പോസ്റ്റ്മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: