പാലക്കാട്:ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണനെയും, വിമലാദേവിയെയും അതിക്രൂരമായി ചുട്ടുകൊന്നകേസിലെ ഒന്നാം പ്രതിയും, മറ്റു ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ എസ്.ജയകുമാറിനെ ചടയന്‍കലായ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്തിലൂടെ കഞ്ചിക്കോട് ഇരട്ട കൊലപാതകത്തില്‍ സിപിഐഎം നേതൃത്വത്തിന്റെ നേരിട്ടുള്ള പങ്ക് വ്യക്തമായതായി ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ.കൃഷ്ണദാസ് ആരോപിച്ചു.
കൊലപാതക കേസിലെ ഒന്നാം പ്രതിയെ തന്നെ പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചതിലൂടെ സിപിഐ എമ്മിന്റെ തനി നിറമാണ് പുറത്തു വന്നിട്ടുള്ളത്. കഞ്ചിക്കോട് മേഖലയില്‍ ബിജെപി പ്രവര്‍ത്തനം ശക്തമായതില്‍ വിറളിപൂണ്ട സിപിഐഎം നേതൃത്വം ആസൂത്രണം ചെയ്താണ് രാധാകൃഷ്ണനെയും, വിമലാദേവിയെയും വകവരുത്തിയത്.
കഞ്ചിക്കോട് മേഖലയിലെ അറിയപ്പെടുന്ന സിപിഐഎം ക്രിമിനലായ ജയകുമാറും സംഘവും നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അരുംകൊല നടത്തിയത്.
ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ത്ത സിപിഐഎം ജനങ്ങളോട് മാപ്പ് പറയണമെന്നും, ഭരണത്തിന്റെ മറവില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന സിപിഐഎമ്മിന്റെ യഥാര്‍ത്ഥ നിറം പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പത്രക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: