മലയാലപ്പുഴ ക്ഷേത്രത്തോടുള്ള
അവഗണനയില്‍ ഹിന്ദു ഐക്യവേദി
പ്രതിഷേധിച്ചു
പത്തനംതിട്ട: മലയാലപ്പുഴ ദേവിക്ഷേത്രത്തിലെ ദേവസ്വംബോര്‍ഡിന്റെ കെടുകാര്യസ്ഥതയില്‍ ഹിന്ദു ഐക്യവേദി മലയാലപ്പുഴ പഞ്ചായത്തു കമ്മറ്റി പ്രതിഷേധിച്ചു. ഭക്തജനങ്ങള്‍ക്ക് ഇപ്പോള്‍ നല്കുന്ന നെറ്റി പൊള്ളുന്ന കളഭത്തിനു പകരം ശുദ്ധമായ ചന്ദനം നല്‍കണമെന്നും ദേവസ്വം ഷോപ്പിംഗ് കോംപ്ലക്സിന്റെ ജീര്‍ണ്ണാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. കോംപ്ലക്സിനും തന്ത്രിമഠത്തിനും നടുവിലുള്ള സ്ഥലത്ത് വെള്ളം കെട്ടിനിന്നും കക്കൂസ് മാലിന്യം ഒലിച്ചിറങ്ങിയും ദുര്‍ഗന്ധം വമിക്കുന്നത് ഭക്തജനങ്ങള്‍ മൂക്ക് പൊത്തേണ്ട അവസ്ഥയുണ്ടാക്കുന്നു. ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതെല്ലാം ഉന്നയിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിവേദനം നല്കുവാനും തീരുമാനിച്ചു. യോഗത്തില്‍ കെ.എന്‍. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യകാരി സദസ്യന്‍ ബി.ബിജു, സനല്‍ ചെറുപ്പാലയ്ക്കല്, അഡ്വ. സോമന് പിള്ള, സന്തോഷ് നടരാജന്, വിശ്വനാഥന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: