കോട്ടക്കല്‍: നെല്‍കൃഷിയുടെ ബാലപഠം മനസ്സിലാക്കി കോട്ടൂര്‍ എകെഎം ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹരിതസേന വിദ്യാര്‍ത്ഥികള്‍. കോട്ടക്കല്‍ കുറ്റിപ്പുറത്ത് കാവ് ക്ഷേത്രത്തിന് സമീപത്തെ വയലിലായിരുന്നു വ്യത്യസ്തമായ ഈ പഠനം.
ചോലക്കാട്ട് നാരായണന്റെ കൃഷിയിടത്തിലെത്തിയ കുട്ടികള്‍ ആധുനിക രീതിയിലുള്ള ഞാര്‍ നടല്‍ പരിചയപ്പെട്ടു. ആദ്യം കാഴ്ചക്കാരായി നിന്ന് കുട്ടികള്‍ പിന്നെ പാടത്തേക്കിറങ്ങി.
ആധുനിക ഞാര്‍ നടല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് ഞാറുകള്‍ നട്ടു. പഴയ കൃഷി രീതികളും, വിവിധ ഇനം നെല്ലുകളെക്കുറിച്ചും, കൃഷി രീതികളും കര്‍ഷകനായ ചോലക്കാട് നാരയണന് വിവരിച്ചു കൊടുത്തു.
പിടിഎ എക്സിക്യുട്ടീവ് മെമ്പര്‍ ടി.ജെ.ജയദേവന്, വിദ്യാര്‍ത്ഥികളായ കെ.മഹി അരുണ്‍, ടി.ജെ.സിദ്ധാര്‍ത്ഥ്, എം.തൗഫീഖ്, വി.മഹിജിത്ത്, അദ്ധ്യാപകരായ പ്രദീപ് വഴേങ്കര, കെ.ജൗഹര്‍, കെ.വി.ഫവാസ്, എന്‍.കെ.ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: