വെള്ളമുണ്ട: തരുവണ ഗവ. യു.പി. സ്കൂളിനെ ഹൈടെക് വിദ്യാലയമാക്കുന്നതിന്റെ പ്രഖ്യാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. മാനന്തവാടി ഉപജില്ലയില്‍ സര്‍ക്കാരിന്റെ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ഹൈടെക്കാവുന്ന ഏക യു.പി. സ്കൂളാണ് തരുവണയിലേത്. ജില്ലയില്‍ മൂന്ന് സര്‍ക്കാര്‍ യു.പി സ്കൂളുകളാണ് ഈ വര്‍ഷം ഹൈടെക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പഠന നിലവാരം ഉയര്‍ത്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് പ്രകാരം തരുവണ യു.പി സ്കൂളിലെ 22 ക്ലാസ്സ് മുറികളിലും കമ്പ്യൂട്ടറുകളും മൂന്ന് എല്‍.സി.ഡി പ്രൊജക്ടറുകളും സര്‍ക്കാര്‍ അനുവദിച്ചു. ഇതിനായി ഏഴു ലക്ഷം രൂപയാണ് ചിലവിട്ടത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നടത്തുക. സ്കൂളിനെ ഹൈടെക് പ്രഖ്യാപനവും ലാപ്ടോപ് പ്രൊജക്ടറുകളുടെ സ്വിച്ചോണ്‍ കര്‍മവും ഒ.ആര്. കേളു എം.എല്‍.എ. നിര്‍വ്വഹിച്ചു. സ്കൂളിനായി പി.ടി.എ. സംഭാവന നല്കുന്ന ഫര്‍ണ്ണിച്ചറുകള്‍ വെള്ളമുണ്ട പഞ്ചായത് വൈസ് പ്രസിഡന്റ് ആണ്ഡ്രൂസ് ജോസഫ് ഏറ്റുവാങ്ങി.
വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി ആരംഭിക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ് സ്കീം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ സക്കീന കുടുവ ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ നിര്‍മിച്ച ജൈവിക ഉദ്യോനവും ചടങ്ങില്‍ വെച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.സി.കെ. നജ്മുദ്ദീന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കാഞ്ഞായി ഇബ്രാഹിം, സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍ തോമസ്, കെ.എം. പുഷ്പജ,കമ്പ അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
തരുവണ ഗവ.യു പി സ്കൂള്‍ ഇനി ഹൈടെക് വിദ്യാലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: