ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഭരണ സംവിധാനത്തേയും, പോലീസ് സംവിധാനത്തേയും പൂര്‍ണ്ണമായി ദുരുപയോഗം ചെയ്തിട്ടും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ സമ്പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി പ്രസ്താവിച്ചു. ജില്ലയിലെ കടകമ്പോളങ്ങള്‍ ആരുടേയും സമ്മര്‍ദ്ദം ഇല്ലാതെ ഹര്‍ത്താലില്‍ സഹകരിച്ച് അടച്ചിട്ടു. ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയമാക്കിയ മുഴുവന്‍ ജനവിഭാഗങ്ങളോടും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ നന്ദി അറിയിച്ചു.
















