കോഴഞ്ചേരി: പമ്പാ ഇറിഗേഷന്‍ പദ്ധതിയുടെ ഇടതുകര കനാല്‍ കാടുകയറി നശിക്കുന്നു. പാഴ്മരങ്ങളും കാടും നിറഞ്ഞതോടെ മതിയായഅറ്റകുറ്റപ്പണികളും നടക്കുന്നില്ല.ഇതോടെപലയിടത്തും മണ്ണിടിഞ്ഞു കനാല്‍ നികന്നു.
ഇടതുകര കനാലിന്റെ നാരങ്ങാനം ഡിവിഷന് സബ്കനാലാണ് ഇത്തരത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്. വട്ടക്കാവ് മുതല്‍ മഠത്തുംപടി വരെയുളള ഭാഗം കരയിടിഞ്ഞ് മണ്ണ് മൂടി.
പാഴ്ചെടികള്‍ വളര്‍ന്ന് കാടുകയറിഇരുകരകളും മൂടിയതോടെ സൂര്യപ്രകാശം പോലും കടക്കാത്തസ്ഥിതിയായി. ഇതിനിടയില്‍ കശാപ്പുശാലകളിലെഅവശിഷ്ടങ്ങളും ഇവിടെകൊണ്ടു വന്നു തളളുന്നത് പതിവായി. കാനാലിലും കരകളിലെ കാടിനുളളിലും മാലിന്യങ്ങള്‍ നിറഞ്ഞതോടെ ഇവിടം ക്ഷുദ്രജീവികളുടെ വിഹാരരംഗമായി മാറി. കനാലിന്റെ സ്ഥലങ്ങള്‍ പലയിടത്തുംകയ്യേറിയിട്ടുമുണ്ട്.
പുന്നോണ് പാടത്ത് വെളളം കിട്ടാത്തതുകൊണ്ട് പല വര്‍ഷങ്ങളിലും നെല്‍കൃഷി ഉണങ്ങിപ്പോവുകയും കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.ഈപാടശേഖരത്തില് കൃഷിയാവശ്യത്തിനു വെളളം എത്തിക്കുന്നതിനും പ്രദേശത്തെ കുടുവെളള ക്ഷാമം പരിഹരിക്കുന്നതിനും വേണ്ടിയായിരുന്നു ഇതുവഴിയുള്ള കനാല്‍ നിര്‍മ്മാണംകൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍, കനാലിന്റെ ഇരുകരകളിലുമായി മുളച്ച്പൊന്തിയ കാട് സമയാസമയങ്ങളില്‍ വെട്ടിമാറ്റാതെയും കനാലിന്റെഅറ്റകുറ്റപ്പണി നടത്താതെയും പി. ഐ.പി അധികൃതര്‍ അവഗണന കാട്ടിയതോടെ ജലലഭ്യത കുറയുകയും കര്ഷകര്ദുരിതത്തിലാവുകയും പാടശേഖരത്തിലെ നെല്‍കൃഷി അവതാളത്തിലുമായി.
കനാലിലൂടെയുള്ള ജലവിതരണം നിലച്ചതോടെ കക്കണ്ണിമല, ചക്കുംകല്‍ മുരുപ്പ് കുടിവെളള പദ്ധതികളും നിര്‍ത്തിവക്കേണ്ടിവന്നു. രൂക്ഷമായകുടിവെളള ക്ഷാമം അനുഭവപ്പെടുന്ന ഈമേഖലയിലെ അഞ്ഞൂറിലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതായിരുന്നു കുടിവെളള പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: